പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി, ഒടുവിൽ കാമുകനും യുവതിയും അറസ്റ്റിൽ

0
180

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ പരിചയപ്പെട്ട ആഭരണങ്ങൾ തട്ടിയെടുക്കുന്ന പ്രതിയും രണ്ടു വയസ്സുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ യുവതിയും വളാഞ്ചേരി പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം കാരോട് സ്വദേശി ജോണി വളാഞ്ചേരി സ്വദേശിയായ യുവതിയുമാണ് എസ് എച്ച് ഒ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഈ മാസം ഒമ്പതിനാണ് ജോണിയോടൊപ്പം യുവതി പോയത്. തുടർന്ന് യുവതിയെ കാണാത്തതിനെ തുടർന്ന് ഭർത്താവ് വളാഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെയും തിരുവനന്തപുരത്തുനിന്ന് കണ്ടെത്തി പിടികൂടിയത്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വഴിയാണ് പ്രതിയോടൊപ്പം യുവതി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്.

വിവാഹം കഴിച്ച സ്ത്രീകളെ പരിചയപ്പെട്ട് അവരിൽ നിന്ന് ആഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് രീതി. ഇത്തരത്തിൽ നിരവധി സ്ത്രീകളെ പ്രതി വഞ്ചിച്ചതായതായി പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതേസമയം പ്രതിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്. പ്രതികളെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ് ഐ സുധീർ. സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് പ്രദീപ് വിനി രജിത എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here