‘കേണൽ മഹാദേവ്’, തെലുങ്കിൽ തിളങ്ങി മമ്മൂക്ക

0
183

മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന പുതിയ തെലുങ്ക് ചിത്രങ്ങളിലൊന്നാണ് ഏജൻറ്. അഖിൽ അക്കിനേനി നായകനാവുന്ന തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടിയും എത്തുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കേണൽ മഹാദേവ് എന്ന കഥാപാത്രമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഇന്ത്യയ്ക്ക് പുറമെ ഹംഗറിയിലും നടന്നിരുന്നു. ഹംഗറിയൻ ഷെഡ്യൂളിൽ നിന്നുള്ള ഒരു വീഡിയോയാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ‘ഏജന്റ് ബുഡപെസ്ട്’ എന്ന ക്യാപ്ഷനൊപ്പമാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായത്. സംവിധായകൻ സുരേന്ദർ റെഡ്ഡിയാണ് ഏജൻറ് എന്ന ചിത്രത്തിൻറെ രചനയും സംവിധാനവും നിർവഹിക്കുന്നത്.

നാല് വർഷത്തിനു മുൻപെത്തിയ യാത്ര എന്ന സിനിമയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് ഏജൻറ്. പുതുമുഖം സാക്ഷി വൈദ്യയാണ് നായിക. സംഗീതസംവിധായകൻ ഹിപ് ഹോപ് തമിഴയാണ് ഏജന്റിന് സംഗീതം നൽകുന്നത്. റസൂൽ എല്ലൂർ ഛായാഗ്രഹണവും നവീൻ നൂലി എഡിറ്റിങ്ങും നിർവ്വഹിച്ചിരിക്കുന്ന ചിത്രം ഏപ്രിൽ 28 പ്രദർശനത്തിനെത്തും. തെലുങ്കിനു പുറമെ മലയാളം, കന്നഡ, തമിഴ്,ഹിന്ദി ഭാഷകളിലും ഏജൻറ് പ്രദർശനത്തിന് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here