തമിഴ് നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന് വ്യാജ പ്രചാരണം; ബിഹാര്‍ യൂട്യൂബര്‍ അറസ്റ്റില്‍

0
182

തമിഴ് നാട്ടിൽ ഇതര സംസ്ഥാന തൊഴിലാളികൾ ആക്രമിക്കപ്പെടുന്നുവെന്ന് എന്ന തരത്തിൽ വ്യാജ പ്രചാരണം നടത്തിയ കേസിൽ ബിഹാർ യൂട്യൂബർ അറസ്റ്റിൽ. വ്യാജ വീഡിയോകൾ പ്രചരിപ്പിച്ചു എന്ന കുറ്റത്തിന് മനീഷ് കശ്യപ് എന്ന യൂട്യൂബറാണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട മൂന്നാമത്തെ അറസ്റ്റ് ആണിത്.

മനീഷിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. നേരത്തെ, പ്രതിയുടെ സ്വത്തു വകകൾ കണ്ടുകെട്ടാൻ അന്വേഷണ ഉദ്യോഗസ്ഥര്‍ ഉത്തരവിറക്കിയിരുന്നു.

തമിഴ് നാട്ടിൽ ഇതര സംസ്ഥാന മര്‍ദ്ദിക്കുന്നതായും കൊലപ്പെടുത്തുന്നതുമായ മുപ്പതോളം വ്യാജ വീജിയോകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.ഇതിന് പുറമെ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ തിരികെ പോകണമെന്ന് പറയുന്ന വീഡിയോകളും പ്രചരിച്ചിരുന്നു.
സംഭവത്തിൽ, ഇത് വരെ 13 കേസുകൾ തമിഴ് നാട് പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

അതേ സമയം ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ബിജെപി പ്രവര്‍ത്തകരാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആരോപിച്ചിരുന്നു. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നടക്കുന്നത് വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തനിക്കെതിരെ ഇത്തരത്തിലുളള വ്യാജ പ്രചരണം തുടങ്ങിയതെന്നും സ്റ്റാലിന്‍ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here