ഭർത്താവ് തല്ലിച്ചതച്ചു, മുറിഞ്ഞ ഭാഗത്ത് മുളക് തേക്കും, തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് മിസ് കോഴിക്കോട് ഫാത്തിമ

0
406

കുട്ടിക്കാലത്ത് മനസില്‍ കൊണ്ടു നടന്ന സ്വപ്‌നങ്ങളിലേക്ക് നടന്നുകയറിയ ഫാത്തിമ ജീവിതത്തില്‍ നേരിട്ട വിഷമങ്ങള്‍ അത്രത്തോളമായിരുന്നു. ഇന്ന് മിസ് കോഴിക്കോട് പട്ടത്തിന്റെ സന്തോഷത്തില്‍ നില്‍ക്കുമ്പോള്‍ ഫാത്തിമ അതേ കുറിച്ച് തുറന്നുപറയുകയാണ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഫാത്തിമ മനസ് തുറക്കുന്നത്.

പ്ലസ് വണ്‍ മുഴുവനാക്കിയിട്ടില്ല, ആ സമയത്ത് ഉപ്പയുടെ കൂടെ ഗള്‍ഫില്‍ പോയി, പിന്നീട് 19ാം വയസില്‍ വിവാഹം കഴിഞ്ഞു. ഭര്‍ത്താവ് ഒരു സൈക്കോയായിരുന്നു. വിവാഹത്തിന് ശേഷം ഹൈദരബാദിലേക്ക് പോയി, ആ സമയത്ത് ഉപദ്രവിക്കുമായിരുന്നു. ബെല്‍റ്റ് കൊണ്ട് അടിക്കുക, മുറിഞ്ഞ ഭാഗത്ത് മുളകുപൊടി തേക്കുക അങ്ങനെയൊക്കെ ചെയ്യുമായിരുന്നു.

വീട്ടില്‍ നിന്ന് പുറത്തുപോകുമ്പോള്‍ പൂട്ടിയിട്ടാണ് പോകുക. പുറത്ത് നിന്ന് ആരും വരണ്ടേ എന്ന രീതിയായിരുന്നു. വീട്ടില്‍ എത്തിയാല്‍ ഒന്ന് റൗണ്ട് അടിക്കും കട്ടിലിന് അടിയില്‍ അരെങ്കിലുമുണ്ടോ, ബാത്ത്‌റൂമില്‍ ആരെങ്കിലുമുണ്ടോ എന്നൊക്കെ നോക്കും. ഒരു ദിവസം ഒരു തമാശ പറഞ്ഞതിന്, ഭര്‍ത്താവിനോട് ഇങ്ങനെയാണോ സംസാരിക്കുക എന്ന് പറഞ്ഞ് കറി എടുത്ത് ദേഹത്ത് ഒഴിച്ചു.

ഭക്ഷണം വേണ്ടായെന്ന് പറഞ്ഞതിന് ചോറ് എടുത്ത് ദേഹത്ത് തേച്ചു. അതിന് ശേഷം മുഖം കഴുകാന്‍ പോയപ്പോള്‍ കത്രിക ഉപയോഗിച്ച് മുടി മുറിച്ചു. നല്ല നീളമുള്ള മുടിയായിരുന്നു. വസ്ത്രം അഴിച്ച് ബെല്‍റ്റ് കൊണ്ട് അടിക്കാറുണ്ടെന്നും ഫാത്തിമ പറയുന്നു. അതിന് ശേഷം ഒരു ഗ്ലാസില്‍ മുളകുപൊടി ഒരു ഗ്ലാസില്‍ മികസ് ചെയ്തിട്ട് മുറിഞ്ഞ ഭാഗത്തേക്ക് തേച്ചുതന്നു.

ദിവസങ്ങള്‍ക്ക് ശേഷം സഹോദരന്റെ സഹായത്താലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്. ശേഷം അഞ്ച് വര്‍ഷത്തോളം പല ജോലിക്കും പോയി. അതിന് ശേഷമാണ് ജിമ്മില്‍ ജോയിന്‍ ചെയ്തത്. തന്റെ മസില്‍ വന്നതോടെ സംസാരിക്കാനും പ്രതികരിക്കാനുമുള്ള കോണ്‍ഫിഡന്‍സ് വന്നെന്നും ഫാത്തിമ അഭിമുഖത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here