തടവിൽ കഴിയുന്ന പ്രതിയുമായി മാളിൽ കറക്കം; പോലീസുകാർക്ക് സസ്‌പെൻഷൻ

0
41

തടവിൽ കഴിയുന്ന പ്രതിയുമായി ഷോപ്പിംഗ് മാളിൽ കറങ്ങാൻ പോയ പോലീസുകാർക്ക് സസ്‌പെൻഷൻ. എസ്‌ഐ രാംസേവക്, കോൺസ്റ്റബിൾമാരായ അനൂജ് ധാമ, നിതിൻ റാണ, രാമചന്ദ്ര പ്രജാപതി എന്നിവരെയാണ് കൃത്യവിലോപത്തിന് സസ്‌പെൻഡ് ചെയ്തതായി ലഖ്‌നൗ പൊലീസ് അറിയിച്ചത്.

കഴിഞ്ഞ വർഷം ജൂണിൽ ആയുധ നിയമത്തിന്റെ പേരിൽ അറസ്റ്റിലായതാണ് റിഷഭ് റായി എന്ന വ്യക്തി. എന്നാൽ തനിക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന പരാതിയിൽ മാർച്ച് 7 ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ കോടതി അനുമതിനൽകി. ആശുപത്രിയിൽ എത്തിക്കാനും വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുവരാനും പൊലീസ് ഉദ്യോഗസ്ഥരെ നിയോ​ഗിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ പ്രതിയുമായി പോലീസുകാർ മാളിൽ പോകുകയായിരുന്നു.

പ്രതി തന്നെ ഇതിന്റെ വീഡിയോ എടുത്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇത് ശ്രദ്ധയിൽ പെട്ടതോടെ പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here