Kerala News

ശബരിമല; ഇനി അന്തിമ വിധി വരുമ്പോള്‍ മാത്രമെ കാര്യമുള്ളൂ;പിണറായി വിജയന്‍.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമലയില്‍ എല്ലാവര്‍ക്കും താല്‍പ്പര്യം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

‘ശബരിമല ചര്‍ച്ചയാക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല നന്നായി ഉപയോഗിക്കാന്‍ നോക്കിയിരുന്നു. അത് ഏശിയോ’, പിണറായി ചോദിച്ചു.

സുപ്രീംകോടതി പരിഗണനയിലുള്ള വിഷയത്തില്‍ ഇനി അന്തിമ വിധി വരുമ്പോള്‍ മാത്രമെ കാര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിലെ കാര്യങ്ങളെല്ലാം ഇപ്പോഴും ഭംഗിയായി നടക്കുന്നുണ്ട്. പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയവും നമ്മുടെ മുന്നിലില്ല. ഇനി വരാനിരിക്കുന്ന വിധി സാധാരണഗതിയില്‍ പ്രതീക്ഷിക്കുന്ന വിധിയില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍, നമ്മുടെ നാട്ടില്‍ മറ്റ് തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതാണെങ്കില്‍, വിശ്വാസികളെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രത്യേക അഭിപ്രായം ഉണ്ടാകത്തക്ക വിധിയാണെങ്കില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തിട്ട് മാത്രമെ തുടര്‍നടപടികള്‍ ആലോചിക്കുകയുള്ളൂ. സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!