International News

‘ഗ്രൂപ്പ്കളിക്ക്’ കടിഞ്ഞാണിടാൻ ഫേസ്ബുക്ക്

ഇനി മുതൽ രാഷ്ട്രീയ, സാമൂഹിക ഗ്രൂപ്പുകൾ ഉപഭോക്താക്കൾക്ക് നിർദ്ദേശിക്കില്ലെന്ന് ഫേസ്ബുക്ക്. രാഷ്ട്രീയപരവും സാമൂഹികപരവുമായ വിഷയങ്ങളിൽ ഫേസ്ബുക്കിലെ സമ്മർദ്ദം ഒഴിവാക്കാനാണ് നടപടി. ഒപ്പം, ഫേസ്ബുക്ക് നിർദ്ദേശങ്ങൾ പാലിക്കാത്ത ഗ്രൂപ്പുകൾ കൂടുത പേരിലേക്ക് എത്താതിരിക്കാനും ഫേസ്ബുക്ക് നടപടി സ്വീകരിക്കും.
സമാന ചിന്താഗതി ഉള്ളവർക്ക് ഒരുമിച്ച് കൂടാവുന്ന ഇടമെന്ന നിലയിലാണ് ഗ്രൂപ്പുകളെ ഫേസ്ബുക്ക് കാണുന്നത്. ഗ്രൂപ്പുകളിൽ തങ്ങൾ വലിയ തോതി നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് തന്നെ അറിയിച്ചിരുന്നു. എന്നാൽ, ഗ്രൂപ്പുകൾ വഴി വ്യാപകമായി വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നു എന്നും ഗവേഷകർ മുന്നറിയിപ്പ് നൽകിയതിൻ്റെ പശ്ചാത്തലത്തിലാണ് ‘ഗ്രൂപ്പ് കളിക്ക്’ കടിഞ്ഞാണിടാൻ ഫേസ്ബുക്ക് ഒരുങ്ങുന്നത്.

അൽഗോരിതം ഉപയോഗിച്ച് ഇത്തരം ഗ്രൂപ്പുകൾ നിർദ്ദേശിക്കുന്നത് നിയന്ത്രിക്കാനാണ് ഫേസ്ബുക്ക് ഒരുങ്ങുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!