Kerala

കൊല്ലത്ത് സ്‌കൂൾ ബസ് മറിഞ്ഞ് അപകടം; 18 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊല്ലം ഉമയനല്ലൂരിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. മയ്യനാട് ഹയർസെക്കന്ററി സ്‌കൂളിന്റെ ബസ് ആണ് അപകടത്തിൽപ്പെട്ടത്. 18 കുട്ടികളെ കൊല്ലം മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല.

ഇന്ന് രാവിലെ എട്ട് മണിയോടുകൂടിയായാണ് സ്‌കൂൾ ബസ് അപകടത്തിൽപ്പെട്ടത്. മൈലാപോരിനും ഉമയനല്ലൂരിനും ഇടയിൽ കല്ലുകുഴിയിൽ വച്ചാണ് ബസ് മറിഞ്ഞത്. നിയന്ത്രണം വിട്ട ബസ് മുന്നിലുണ്ടായിരുന്ന മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ ബസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇവരുടെ ആരുടെയും പരുക്ക് ഗുരുതരമല്ല. മയ്യനാട് ഹയർ സെക്കന്ററി സ്‌കൂളിന് വേണ്ടി കരാർ വ്യവസ്ഥയിൽ ഓടുന്ന സ്വകാര്യ വ്യക്തിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!