
കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾ നിയമ സഭയിൽ കീറി എറിഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ബില്ലുകളെ നിരാകരിച്ചുള്ള പ്രമേയവും ഡൽഹി നിയമ സഭ പാസാക്കി.ദല്‍ഹി നിയമസഭയിലെ പ്രത്യേകസമ്മേളനത്തിനിടെയാണ് കെജ്രിവാള് കാര്‍ഷിക ബില്‍ കീറിയെറിഞ്ഞത്. ഈ ബില്‍ കര്‍ഷകര്‍ക്കായി പാസാക്കിയതല്ലെന്നും മറിച്ച ബി.ജെ.പിയുടെ തെരഞ്ഞെടുപ്പിന് ധനസഹായം ലഭിക്കാന്‍ വേണ്ടിയുള്ളതാണെന്നും കെജ്രിവാള് പറഞ്ഞു.ഈ കൊവിഡ് കാലത്ത് ഇത്ര തിടുക്കപ്പെട്ട് കാര്‍ഷിക നിയമങ്ങള്‍ പാസാക്കേണ്ട ആവശ്യം എന്തായിരുന്നു? ചരിത്രത്തിലാദ്യമായിട്ട് ആണ് രാജ്യസഭയില്‍ ചര്‍ച്ച ചെയ്യാതെ ഒരു ബില്‍ നിയമമാകുന്നത്. ആയതിനാല്‍ ഈ മൂന്ന് ബില്ലുകളും ഞാന്‍ കീറിയെറിയുന്നു. കൂടാതെ കേന്ദ്രത്തോട് ഒരു നിര്‍ദ്ദേശം കൂടി, ബ്രിട്ടീഷുകാരെക്കാള്‍ തരംതാഴരുത് നിങ്ങള്‍’, കെജ്രിവാള് പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങളിൽ ആദ്യം മുതലേ അതൃപ്തി പ്രകടിപ്പിച്ച വ്യക്തിയാണ് കെജ്രിവാൾ. കർഷക സമരത്തെ പിന്തുണച്ച് നേരത്തെ കെജ്രിവാളും, ആം ആദ്മി പാർട്ടി പ്രവര്‍ത്തകരും നിരാഹാര സമരം അനുഷ്ടിച്ചിരുന്നു.
അതേസമയം, കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിസഭാ ഉപസമിതി വീണ്ടും യോഗം ചേർന്നു. അഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിലാണ് യോഗ്യം. ക്യഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ, പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ തുടങ്ങിയവർ യോഗത്തിൽ പങ്കെുത്തു.

