Kerala

പൊതുയിടത്ത് മലമൂത്ര വിസർജനം നടത്തേണ്ട ഗതികേടിൽ അയ്യപ്പഭക്തർ, ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ എവിടെയും എത്തിയില്ല

ശബരിമല തീർത്ഥാടന ഒരുക്കങ്ങൾ എവിടെയും എത്തിയില്ല.പമ്പയിൽ പൊതുയിടത്ത് മലമൂത്ര വിസർജനം നടത്തേണ്ട ഗതികേടിലാണ് അയ്യപ്പഭക്തർ. ബയോ ടോയ്‌ലറ്റുകൾ ഉൾപ്പെടെ ക്രമീകരിക്കുന്നതിൽ വീഴ്ച സംഭവിച്ചു. ബയോ ടോയ്ലറ്റിനുള്ള സാമഗ്രികൾ കൊണ്ടുവന്നെങ്കിലും ഇതുവരെ സജ്ജീകരിച്ചില്ല.

പണം കൊടുത്തു ഉപയോഗിക്കാൻ ആകുന്ന ശുചിമുറകളും പൂർണ്ണമായി ഒരുങ്ങിയില്ല. പ്രവർത്തിക്കുന്നവയിൽ വൻതിരക്കും. ഭക്തർക്ക് ആവശ്യത്തിന് ശൗചാലയങ്ങൾ ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിർദേശവും നടപ്പായിട്ടില്ല.

അതേസമയം ശബരിമലയുടെ ഖ്യാതി ഇല്ലാതാക്കാൻ ഒരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ രംഗത്തെത്തി. ദുഷ്ടലാക്കുള്ള ഇത്തരക്കാരെ പുറത്താക്കണം. മുമ്പ് തെറ്റ് നടന്നുവെന്ന് ദേവസ്വം പ്രസിഡൻ്റ് സമ്മതിച്ചു. അത്തരക്കാരെ പുറത്താക്കണം. അശാസ്ത്രീയമായ നിർമ്മാണം തുടർച്ചയായി നടക്കുന്നു. സ്വർണ്ണക്കൊള്ളയിൽ ഉന്നതർക്ക് ബന്ധം. സർക്കാർ വകുപ്പുകൾ ശബരിമലയെ കറവപ്പശുവാക്കുന്നു.

ലഭിക്കുന്ന പണത്തിൽ ഒരു രൂപ പോലും ചെലവഴിക്കുന്നില്ല. അയ്യപ്പഭക്തരോട് മാപ്പു പറയണം. ആഗോള അയ്യപ്പ സംഘമം ദൂർത്ത്. ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങളില്ല.കുടിവെള്ളവും ഭക്ഷണവും പോലും ലഭിക്കുന്നില്ല. ദേവസ്വം ബോർഡ് നൽകുന്ന അന്നദാനം അപര്യാപ്തം. മുൻപരിചയമുള്ള ട്രസ്റ്റുകളെ ഏൽപ്പിക്കണം. സ്ട്രച്ചർ സംവിധാനവും പരിചയ സമ്പന്നരെ ഏൽപ്പിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!