National News

ലവ്​ ജിഹാദിനെ നേരിടാൻ അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും അഞ്ചുവർഷം വരെ കഠിനതടവും ഉറപ്പാക്കും;നരോത്തം മിശ്ര

I never wear a face mask, says MP home minister Narottam Mishra

ലവ്​ ജിഹാദിനെ നേരിടാൻ ഉടൻ നിയമം കൊണ്ടുവരുമെന്ന്​ മധ്യപ്രദേശ്​ ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. ലവ്​ ജിഹാദിനെ നേരിടാനുള്ള നിയമനിർമാണത്തിനായി അടുത്ത നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും അഞ്ചുവർഷം വരെ കഠിനതടവ്​ ഉറപ്പാക്കുമെന്നും മിശ്ര പറഞ്ഞു.ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാകും കേസെടുക്കുക. പ്രാധാന പ്രതിക്ക്​ പുറമെ സഹായികളെയും കുറ്റവാളികളായി കണക്കാക്കും. വിവാഹത്തിനായി പരിവർത്തനം ചെയ്യപ്പെടുന്നതിന്​ ഒരുമാസം മുമ്പ്​ കലക്​ടർക്ക്​ നിർബന്ധമായും അപേക്ഷ നൽകണമെന്നും മിശ്ര കൂട്ടിച്ചേർത്തു. ലവ്​ ജിഹാദിനെ തടയാൻ നിയമനിർമാണം നടത്തുമെന്ന്​ ഹരിയാനയും കർണാടകയും നേര​േത്ത വ്യക്തമാക്കിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്​, ഹരിയാന, മധ്യപ്രദേശ്​ എന്നീ സംസ്​ഥാനങ്ങളാണ്​ നിയമനിർമാണത്തിലേക്ക്​ നീങ്ങുന്നത്​. ലൗ ജിഹാദ്​ ഒരു സാമൂഹിക തിന്മയാണെന്നും പരിഹാരത്തിന്​ നിയമനിർമാണം ആവശ്യമാണെന്നും കർണാടക ആഭ്യന്തരമന്ത്രി ബാസവരാജ്​ ബൊമ്മെ പറഞ്ഞിരു​ന്നു. നിയമനിർമാണത്തിനായി സംസ്​ഥാന സർക്കാർ വിദഗ്​ധരുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. വിവാഹത്തിനു​േവണ്ടി മാത്രം മതപരിവർത്തനം നടത്തുന്നത്​ അംഗീകരിക്കാൻ കഴി​യില്ലെന്ന്​ അലഹാബാദ്​ ഹൈകോടതി സെപ്​റ്റംബറിൽ വ്യക്തമാക്കിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!