
ചൂലൂരിരിൽ പ്രവർത്തിച്ചിരുന്ന ടീം ബി ചാരിറ്റബിൾ ട്രസ്റ്റിൽ താമസിച്ചു വന്ന ജാനകിയമ്മ എന്ന 74 വയസുള്ള വയോധികയെയാണ് മർദിച്ച് അവശനിലയിലാക്കി കയ്യിലെ സ്വർണവും പണവും മോഷ്ടിച്ചെടുത്തത്.ബേപ്പൂർ സ്വദേശിയായ ഇവരെ കല്യാണം കഴിച്ചത് തമിഴ് നാട്ടിലേക്ക് ആയിരുന്നു തുടർന്ന് ഭർത്താവ് മരണപെട്ടതിനു ശേഷമാണ് സ്വന്തം നാട്ടിലേക്കു തിരിച്ചു വന്നത്.8 പവനോളം വരുന്ന സ്വർണാഭരണങ്ങളും രണ്ടേമുക്കാൽലക്ഷത്തിലധികം രൂപയും ആ ഇവരുടെ കയ്യിൽ നിന്നും ബഷീർ അക്കൗണ്ടിലേക്ക് മാറ്റിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബഷീർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചിരുന്നു. ഹൈക്കോടതി തള്ളിയിരിക്കയാണ്. സംഭവത്തിൽ ടീം ബി യുടെ മാനേജർ ആയ യാസർ അറാഫത്ത് കളരിപുറായിൽ പൂവാട്ടുപറമ്പ് നെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്
സ്വന്തമായി വീടും സൗകര്യവും ഒരുക്കി നൽകാം എന്ന വ്യാജേന ഇവരെ ട്രസ്റ്റിൽ എത്തിച്ചത് ടീം ബി യുടെ ചെയർ മാൻ കൂടിയായ ബഷീർ പൂവ്വാട്ടുപറമ്പിനെ തിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. .ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തി വരുകയാണ് .കഴിഞ്ഞ കുറച്ച്മാസങ്ങളായിഇയാൾഒളിവിലാണ് .ട്രസ്റ്റിൽ എത്തിച്ച വയോധികയെബഷീറുംസംഘവും മുറിയിലിട്ട്മർദിച്ച്അവശനിലയിൽആക്കുകയായിരുന്നു.നേരത്തെ തന്നെ ടീം ബി യുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ആണ് ഉയർന്നു വരുന്നത്.ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പോലീസ് നടത്തി വരുകയാണ് കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റുകൾ ഇനിയും ഉണ്ടാകാൻ സാധ്യതയുണ്ട്. യാതൊരു രേഖയും ഇല്ലാതെയാണ്ഈസ്ഥാപനംനടത്തിയിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

