Local

ഓടയിലൂടെ മാലിന്യം ഒഴുക്കിവിടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നു

കുന്ദമംഗലം; കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്ത് ഓടയിലൂടെ മാലിന്യം ഒഴുക്കിവിടുന്നത് ബുദ്ധിമുട്ടാവുന്നു. ബസ് സ്റ്റാന്റ് പരിസരത്തെ ഓട്ടോ സ്റ്റാന്റിന് പരിസരത്തും മറ്റുമാണ് കടയിലെയും മറ്റും മാലിന്യം ഒഴുക്കിവിടുന്നത്. ഓട്ടോ തൊഴിലാളികളെയാണ് ഇത് ഏറെ ബാധിക്കുന്നത്. അസഹനീയമായ ദുര്‍ഗന്ധം കാരണം പ്രദേശത്ത് നില്‍ക്കുവാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു. കൂടാതെ മഴ പെയ്താല്‍ മാലിന്യം പരിസരങ്ങളിലേക്കും മറ്റും ഒഴുകാനുള്ള സാധ്യതയുമുണ്ട്. മാലിന്യം ഒഴുക്കിവിടുന്നത് പതിവായതോടെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. എത്രയും പെട്ടന്ന് വിഷയത്തില്‍ പരിഹാരം കണ്ടെത്തണമെന്നാണ് ഇവരുടെ ആവശ്യം

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!