Local

ഓടയിലൂടെ മാലിന്യം ഒഴുക്കിവിടുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നു

കുന്ദമംഗലം; കുന്ദമംഗലം ബസ് സ്റ്റാന്റ് പരിസരത്ത് ഓടയിലൂടെ മാലിന്യം ഒഴുക്കിവിടുന്നത് ബുദ്ധിമുട്ടാവുന്നു. ബസ് സ്റ്റാന്റ് പരിസരത്തെ ഓട്ടോ സ്റ്റാന്റിന് പരിസരത്തും മറ്റുമാണ് കടയിലെയും മറ്റും മാലിന്യം ഒഴുക്കിവിടുന്നത്. ഓട്ടോ തൊഴിലാളികളെയാണ് ഇത് ഏറെ ബാധിക്കുന്നത്. അസഹനീയമായ ദുര്‍ഗന്ധം കാരണം പ്രദേശത്ത് നില്‍ക്കുവാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്ന് ഇവര്‍ പറയുന്നു. കൂടാതെ മഴ പെയ്താല്‍ മാലിന്യം പരിസരങ്ങളിലേക്കും മറ്റും ഒഴുകാനുള്ള സാധ്യതയുമുണ്ട്. മാലിന്യം ഒഴുക്കിവിടുന്നത് പതിവായതോടെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. എത്രയും പെട്ടന്ന് വിഷയത്തില്‍ പരിഹാരം […]

error: Protected Content !!