Kerala News

ആദ്യമായി കേഡര്‍ സ്വഭാവമുള്ളവരെ സമരമുഖത്ത് ഇറക്കിയത് കോണ്‍ഗ്രസാണ് ;സഖാവ്, ഭാരത് മാതാ കീ ജയ്, ഇന്‍ക്വിലാബ് സിന്ദാബാദ് എന്നിവ തിരിച്ചെടുക്കും; ടി.സിദ്ദീഖ്

സെമി കേഡര്‍ സ്വഭാവത്തിലേക്ക് കോണ്‍ഗ്രസ് മാറുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സഖാവ്, സഖാക്കളെ, ഇങ്ക്വിലാബ് സിന്ദാബാദ്, ഭാരത് മാതാ കീ ജയ് തുടങ്ങിയ പ്രയോഗങ്ങളും മുദ്രാവാക്യങ്ങളും തിരിച്ചുപിടിക്കുമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ്.ലോകത്ത് ആദ്യമായി തന്നെ കേഡര്‍ സ്വഭാവമുള്ളവരെ സമരമുഖത്ത് ഇറക്കിയത് കോണ്‍ഗ്രസാണ്. മീഡിയ വണ്‍ ചാനലിലാണ് പ്രതികരണം.സഖാവ് എന്ന പ്രയോഗം ദണ്ഡിയാത്രക്ക് മുന്നോടിയായി അംശി നാരായണ പിള്ള വരിക വരിക സഹജരേ എന്ന ഗാനത്തില്‍ ഉപയോഗിച്ചതാണ്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നിട്ടില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് സഖാക്കളേ എന്ന് അഭിസംബോധന ചെയ്തത് എന്നായിരുന്നു സിദ്ദീഖ് പറഞ്ഞത്.
യമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള ഗാന്ധിജിയുടെ ദണ്ഡിയാത്രയില്‍ പരിശീലിപ്പിക്കപ്പെട്ട എഴുപതിലേറെ കേഡറുകള്‍ ഉണ്ടായിരുന്നു. ആ കേഡറിസം ആണ് തിരിച്ചുകൊണ്ടുവരാന്‍ പോകുന്നത്. കോണ്‍ഗ്രസിന്റെ നഷ്ടമായതെല്ലാം തിരിച്ചുപിടിക്കുകയാണ്.

ഭാരത് മാതാ കീ ജയ് എന്ന് കോണ്‍ഗ്രസ് വിളിച്ചതാണ്. കോണ്‍ഗ്രസിന് കൈമോശം വന്ന മുദ്രാവാക്യങ്ങളും ആശയങ്ങളും തിരിച്ചെടുക്കുകയാണ്. സ്വാതന്ത്ര്യ സമര കാലത്ത് കോണ്‍ഗ്രസ് ഉപയോഗിച്ചതാണ് ഭാരത് മാതാ കീ ജയ്. അല്ലാതെ സംഘപരിവാറും ഹിന്ദുമഹാസഭയും സംഭാവന ചെയ്ത മുദ്രാവാക്യങ്ങളല്ല സിദ്ധിഖ് പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!