National News

കോവിഡ് കാലത്തും രാജ്യത്ത് വർഗീയ സംഘർഷങ്ങൾ വർധിച്ചു; കണക്കുകള്‍

രാജ്യത്ത് കോവിഡ് മഹാമാരിക്കിടയിലുംവർഗീയ ലഹളകൾ വർധിച്ചതായി കണക്കുകള്‍.കോവിഡ് പ്രതിസന്ധി ഉണ്ടായിട്ടും 2020ൽ 857 വർഗീയ സംഘര്‍ഷ കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.2019നേക്കാൾ 2020ൽ മത, സാമുദായിക, വർഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസുകൾ ഇരട്ടിച്ചുവെന്നാണ് എൻസിആർബി പറയുന്നത് .
2019ൽ 438 വർഗീയ സംഘര്‍ഷ കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്. ഇത് 2020 ആവുമ്പോഴേക്കും ഇരട്ടിച്ചു. 2018ൽ 512 കേസുകളായിരുന്നു.

ആദ്യ തരംഗത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ച സമയം 2020 മാർച്ച് മുതൽ 2020 മേയ് 30 വരെ ആളുകൾക്ക് പൊതുയിടത്തിലിറങ്ങാൻ സാധിച്ചിരുന്നില്ല. എന്നാൽ 2020 ജനുവരി ഫെബ്രുവരി മാസങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനും എതിരെയുള്ള പ്രതിഷേധവും ഡല്‍ഹി കലാപവും നടന്നിരുന്നു.

2020ൽ 736 കേസുകളാണ് ജാതിയുമായി ബന്ധപ്പെട്ട് മാത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഉത്തർപ്രദേശിൽ 2019ൽ 492 കേസുകൾ,
2018ൽ 656 കേസുകൾ.

വര്‍ഗീയതയുമായി ബന്ധപ്പെട്ട 167 കേസുകളും 2020ൽ ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2019ൽ 118 കേസുകൾ, 2018ൽ ഇത് 209 ആയിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

രാജ്യത്തെ ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളിൽ 2020ൽ 71,107 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2019ൽ ഇത് 63,262 ആയിരുന്നു. 2020ലെത്തുമ്പോഴേക്കും 12.4 ശതമാനമാണ് കേസുകളിലുള്ള വളർച്ച. ഇതിൽ 2188 കേസുകൾ വളരെ ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിച്ചതിന്റെ പേരിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!