Kerala News

അടുപ്പു പുകയാന്‍ വിറകു കച്ചവടവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍

പാചകവാതക വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ വീടുകളിലും മറ്റും അടുപ്പു പുകയാന്‍ വിറകു കച്ചവടം ചെയ്ത് ഒരു കൂട്ടം ചെറുപ്പക്കാര്‍. മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ഒരുപറ്റം ചെറുപ്പക്കാര്‍ വിറകു കച്ചവടം ചെയ്ത് ഉപജീവനത്തിനുള്ള മാര്‍ഗ്ഗം കണ്ടെത്തുന്നത്. എടവണ്ണയിലെ അറക്കമില്ലുകളില്‍ എത്തുന്ന മരത്തടികളില്‍ നിന്നും അവസാനം ഉപയോഗശൂന്യമായി ഒഴിവാക്കുന്ന ഭാഗങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ 60 ഉം 70 ഉം കിലോമീറ്റര്‍ ദൂരങ്ങളില്‍ വരെ കച്ചവടം ചെയ്യുന്നത്. ഒന്നര ടണ്‍ വിറകിന് 3200 രൂപ വീതമാണ് ഇവര്‍ ഈടാക്കുന്നത്.

ലോക്ഡൗണ്‍ സമയങ്ങളില്‍ കച്ചവടം നന്നേ കുറവായിരുന്നെന്നും എന്നാല്‍ അടിക്കടി പാചകവാതക വില കൂടുന്നതും കൂടുതല്‍ ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും തങ്ങള്‍ക്ക് അനുഗ്രഹമായി എന്നാണ് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നത്. പാചകവാതക വില കൂടുന്നതു മൂലം വീട്ടില്‍ വിറകടുപ്പ് ഇല്ലാത്തവര്‍ പോലും വിറകില്‍ പാചകം ചെയ്ത് തുടങ്ങി എന്ന് ഇവര്‍ പറയുന്നു.

ആറുമാസത്തോളമായി എടവണ്ണയിലെ നല്ലൊരു വിഭാഗം ആളുകളാണ് വിറകു കച്ചവടം ഉപജീവന മാര്‍ഗ്ഗമായി കണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോവുന്നത്. ഇന്ന് അറുപതോളം വാഹനങ്ങളില്‍ മലപ്പുറത്തിന്റെ നാനാഭാഗങ്ങളിലും സമീപ ജില്ലകളിലുമായി ഇവര്‍ വിറകെത്തിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!