News

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി

സംസ്ഥാനത്ത് കോവിഡ് മരണം തുടരുന്നു. തിരുവനന്തപുരത്ത് രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപൻ ചന്ദ്രൻ (62) എന്നിവരാണ് മരിച്ചത്.

വിഴിഞ്ഞത്ത് താമസിച്ചിരുന്ന ചെന്നൈ സ്വദേശിയായ വിജയ എസ്എടി ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രിയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം വിജയ പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചിരുന്നു.

ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉണ്ടായിരുന്ന പ്രതാപന്റെ മരണം മെഡിക്കൽ കോളജിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ 9 അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!