National

തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ (തമിഴക വെട്രി കഴകം) അധ്യക്ഷനുമായ വിജയിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയില്‍ ഹരജി. തിരുച്ചിറപ്പള്ളി (തിരുച്ചി) ഈസ്റ്റ് മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാര്‍ഥിയായിരുന്ന ഇനിഗോ ഇരുദയരാജാണ് കോടതിയെ സമീപിച്ചത്. ഈ മണ്ഡലത്തില്‍ വിജയിയോട് 27,416 വോട്ടുകള്‍ക്കാണ് ഇരുദയരാജ് പരാജയപ്പെട്ടത്.

രാഷ്ട്രീയ നേട്ടത്തിനായി സിനിമാ താരം കൂടിയായ വിജയ്, കുട്ടികളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു, നാമനിര്‍ദ്ദേശ പത്രികയ്ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ ആദായനികുതി അടച്ചതുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചിലവഴിച്ച തുകയുടെ കൃത്യമായ കണക്കുകള്‍ വെളിപ്പെടുത്തിയില്ല തുടങ്ങിയവയാണ് ഹരജിയില്‍ ആരോപിക്കുന്നത്. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വോട്ട് അഭ്യര്‍ത്ഥിച്ചതിലൂടെ വിജയ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായും ഡി.എം.കെ നേതാവ് ആരോപിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!