നീറ്റ് റദ്ദാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍; രാഹുല്‍ഗാന്ധിയെ അറസ്റ്റ് ചെയ്തത് ജനാധിപത്യ വിരുദ്ധം; വിജയ്
നീറ്റ് റദ്ദാക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. വിദ്യഭ്യാസം പൂര്‍ണമായും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് ആവശ്യപ്പെട്ടു. സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിയമപരമായി പരിഹാരം കാണണം. നീറ്റില്‍ കൃത്യമായ നിലപാട് ടിവികെ എടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമെന്നും സി ജോസഫ് വിജയ് എക്‌സില്‍ കുറിച്ചു. ദേശീയതലത്തിലുള്ള ഈ പ്രവേശന പരീക്ഷ പൂര്‍ണമായും നിര്‍ത്തലാക്കണമെന്ന് അഭിപ്രായപ്പെട്ട ടിവികെ പാര്‍ട്ടി, പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ […]






