National

ഇന്ത്യ കോവിഡ് മരണ സംഖ്യയിൽ വൻ ഉയർച്ച ആശങ്കയിൽ രാജ്യം

ഇന്ത്യയില്‍ കോവിഡ് മരണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ വന്ന കണക്കുകളിൽ 1965 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 11,882 ആയി ഉയര്‍ന്നു. ഇതാദ്യമായാണ് ഒരു ദിവസം രാജ്യത്ത് 400ന് മുകളില്‍ മരണനിരക്ക് ഉയരുന്നത് .

മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച 1328 മരണങ്ങൾ കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെയാണു മരണ നിരക്ക് കുത്തനെ കൂടിയത്. രാജ്യത്തെ സാഹചര്യം ഏറെ ആശങ്ക ജനകമായി തുടരുന്നു എന്നതാണ് പുറത്ത് വരുന്ന കണക്കുകൾ വ്യക്തമാക്കുന്നത്.


മഹാരാഷ്ട്രയിൽ ആകെ മരണം 5537 ആയി. കോവിഡിനു ചികിത്സയിലിരിക്കെ വിവിധ കാരണങ്ങളാൽ മരിച്ചവരെക്കൂടി ഉൾപ്പെടുത്തണമെന്ന ഐസിഎംആർ മാനദണ്ഡപ്രകാരമാണ് മഹാരാഷ്ട്രയിൽ മരണം ഇത്തരത്തിൽ വർധിക്കാൻ കാരണം . മുംബൈയിൽ 862 പേർ മരിച്ചതായും കണക്കുകൾ പറയുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!