Trending

ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി; 48 മണിക്കൂറിനിടെ രണ്ടാമത്തെ വിലവർധന; കൂട്ടിയത് ഒരു രൂപ

ഡൽഹി: തലസ്ഥാന നഗരിയിൽ സിഎൻജി വില വീണ്ടും വർധിപ്പിച്ചു. കിലോയ്ക്ക് ഒരു രൂപയാണ് ഇത്തവണ കൂട്ടിയത്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ നിലവിലെ സംഘർഷങ്ങൾ ആഗോള ഊർജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച പശ്ചാത്തലത്തിലാണ് ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് വില വർധിപ്പിക്കാൻ തീരുമാനിച്ചത്. രണ്ടു ദിവസത്തിനിടെ ഡൽഹിയിലുണ്ടാകുന്ന രണ്ടാമത്തെ വിലക്കയറ്റമാണിത്.

പുതിയ വർധനവോടെ ഡൽഹിയിൽ ഒരു കിലോ സിഎൻജിയുടെ വില 80.09 രൂപയായി ഉയർന്നു. ഡൽഹി-എൻസിആർ മേഖലയെ ആശ്രയിച്ച് സർവീസ് നടത്തുന്ന ആയിരക്കണക്കിന് ഓട്ടോറിക്ഷ, ടാക്‌സി തൊഴിലാളികളെയും സാധാരണക്കാരായ യാത്രാ വാഹന ഉടമകളെയും ഈ വിലക്കയറ്റം നേരിട്ട് ബാധിക്കും. ഇതോടൊപ്പം നോയിഡ, ഗാസിയാബാദ് എന്നീ പരിസര പ്രദേശങ്ങളിൽ സിഎൻജി വില കിലോയ്ക്ക് 88.70 രൂപയായും വർധിച്ചിട്ടുണ്ട്.

കഴിഞ്ഞ മെയ് 15-നായിരുന്നു ഇതിന് തൊട്ടുമുമ്പ് ഇന്ധന കമ്പനികൾ സിഎൻജി കിലോയ്ക്ക് രണ്ടു രൂപ വർധിപ്പിച്ചത്. അന്ന് ഡൽഹിയിലെ നിരക്ക് 77.09 രൂപയിൽ നിന്ന് 79.09 രൂപയായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും വില കൂട്ടിയിരിക്കുന്നത്. മെയ് 15-ാം തീയതി രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും ലിറ്ററിന് മൂന്ന് രൂപ വീതം കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. പെട്രോൾ, ഡീസൽ എന്നിവയുടെ ഉപയോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു ആ നടപടി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!