കോഴിക്കോട് : അബുദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ നാലു പ്രവാസികൾക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തി. ഇതിനെ തുടർന്ന് ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഒരു കോഴിക്കോട് സ്വദേശിക്കും മൂന്ന് മലപ്പുറം സ്വദേശികൾക്കുമാണ് കോവിഡ് ലക്ഷണങ്ങൾ കണ്ടെത്തിയത്. വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ മറ്റൊരാൾക്കും ലക്ഷണം കണ്ടെത്തി. 15 പേരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ വിദേശത്ത് നിന്നെത്തിയവരിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമായി തുടരുകയാണ്

