Local

രശ്മി ഫെസ്റ്റിന് തുടക്കമായി

കൊടുവള്ളിയിലെ സമാന്തര വിദ്യാഭ്യാസ രംഗത്ത് സമാനതകളിലാത്ത സേവനം കാഴ്ച വെച്ച രശ്മി കോളേജിന്റെ 39 ആം വാര്‍ഷിക ഫെസ്റ്റിന് തുടക്കം.കൊടുവള്ളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷെരീഫ കണ്ണാടി പൊയിലിന്റെ അധ്യക്ഷതയില്‍ കാരാട്ട് റസാഖ് എം.എല്‍. എ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രശസ്ത ഗാന രചയിതാവ് ഫസല്‍ കൊടുവള്ളി ചടങ്ങില്‍ മുഖ്യാതിഥിയായി. കോളേജില്‍ പുതുതായി നിര്‍മ്മിച്ച വിഷ്വല്‍ & റീഡിംഗ് ലൈബ്രറിയുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു.

കൊടുവള്ളി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എ.പി മജീദ് മാസ്റ്റര്‍ ഉപഹാര സമര്‍പ്പണം നടത്തി. കൗണ്‍സിലര്‍മാരായ ഒ.പി റസാഖ്,കാരാട്ട് ഫൈസല്‍, ഇ.സി മുഹമ്മദ്, കോഴിശ്ശേരി മജീദ്, കോ -ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ഒ.പി റഷീദ്, പി സി വേലായുധന്‍ മാസ്റ്റര്‍, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഫഹദ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. .പ്രിന്‍സിപ്പല്‍ സി. മുഹമ്മദ് അബ്ദുറഹ്മാന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജസീം നെടിയനാട് നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!