പെരിങ്ങൊളം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിന്റെ ഈ വര്‍ഷത്തെ വാര്‍ഷികാഘോഷം വര്‍ണാഭമായ പരിപാടികളോടെ നടത്തി .കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു .പി .ടി .എ .പ്രസിഡന്റ് ആര് .വി .ജാഫര്‍ അധ്യക്ഷം വഹിച്ചു .ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ കുമാരി ആതിര മുഖ്യാതിഥി ആയിരുന്നു .
കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഷമ ,വാര്‍ഡ് മെമ്പര്‍ മണ്ടോത്തിങ്ങല്‍ ഗോപാലന് നായര്‍ ,പ്രിന്‍സിപ്പാള്‍ പി .അജിത ,ഹെഡ്മാസ്റ്റര് കെ .കെ .മധുകുമാര്‍ ,പി .ടി .എ .വൈസ് പ്രസിഡന്റ് വി .പി .ലെനീഷ് ,എസ് .എം .സി .ചെയര്മാന് ശബരീശന് ,ആയിഷ ,ഹരിദാസന് .ഐ .പി ,അഷ്റഫ് .വി ,ബൈജു .എം .പി ,മുഹമ്മദ് യൂസുഫ് .എ .കെ എന്നിവര്‍ പ്രസംഗിച്ചു.പരിപാടിയില്‍ കൊച്ചു കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാ പരിപാടികള്‍ അവതരിപ്പിച്ചു .