തിരുവനന്തപുരം: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട ഐസി ബാലകൃഷ്ണന്‍ എംഎല്‍എ നിയമസഭയില്‍. കേസില്‍ പ്രതി ചേര്‍ത്തതിന് ശേഷം ആദ്യമായാണ് ഐസി ബാലകൃഷ്ണന്‍ പൊതുവേദിയിലെത്തുന്നത്.
ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യയില്‍ ബാലകൃഷ്ണനെതിരെ പ്രേരണാക്കുറ്റം ചുമത്തിയിരുന്നു. എംഎല്‍എ ഒളിവിലാണെന്ന് വാര്‍ത്തകളും വന്നിരുന്നു. കേസില്‍ ഐസി ബാലകൃഷ്ണന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ജാമ്യപേക്ഷയില്‍ ശനിയാഴ്ചയാണ് വിധി.