
മാനന്തവാടി: വീടിന് സമീപം പുഴയിൽ വീണ യുവാവ് മരിച്ചു. ഇല്ലത്തുവയൽ കല്ലുമട ചന്ദ്രൻ്റെ മകൻ സച്ചിനാണ് (26) മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കാൽവഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷ സേന സ്കൂബ ടീം സ്ഥലത്തെത്തി സച്ചിനെ മെഡിക്കൽ കോളേജിൻ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.