തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തി ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്. തിരുവനന്തപുരം പാറശാല സ്വദേശി ഷാരോണ്‍ രാജീവിനെ പെണ്‍ സുഹൃത്തായ ഗ്രീഷ്മയും, വീട്ടുക്കാരും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പറയുക
2022 ഒക്ടോബര്‍ 14 നാണ് പാറശാല സ്വദേശിയായ ഷാരോണ്‍ രാജിനെ പെണ്‍ സുഹൃത്തായ ഗ്രീഷ്മ വീട്ടില്‍ വിളിച്ച് വരുത്തി കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയത് . ഒക്ടോബര്‍ 25 ന് ഷാരോണ്‍ മരിച്ചു. തിരുവനന്തപുരം മജിസ്‌ട്രേറ്റിയിരുന്ന ലെനി തോമസിന് ഷാരോണ്‍ നല്‍കിയ മരണമൊഴിയിലാണ് ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ച ശേഷമാണ് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതെന്ന് പറഞ്ഞത്.
കഷായത്തില്‍ വിഷം കലര്‍ത്തിയതാണെന്ന് പോസ്റ്റുമോര്‍ട്ടത്തിലും കണ്ടെത്തി. ഗ്രീഷ്മ കോടതിയില്‍ കുറ്റസമ്മതവും നടത്തി. ഒരു വര്‍ഷത്തിലധികമായി ഷാരോണും – ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. മറ്റൊരു വ്യക്തിയുമായി ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു . എന്നാല്‍ ഷാരോണ്‍ പ്രണയ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ തയ്യറായില്ല. ഇതെ തുടര്‍ന്നാണ് ഗ്രീഷ്മയും, അമ്മ സിന്ധുവും, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ നായരും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.