ഇന്നലെ വരെ ജെടിട്ടി ക്യാംപസിൽ ഓടി നടന്ന് മരണകയത്തിലേക് ഊളിയിട്ട് അകന്നു പോയ നമ്മുടെ പ്രിയ വിദ്യാർത്ഥി അമർ മൻസൂറിന് ജെഡിറ്റി ഇസ്ലാം അദ്ധ്യാപകരും സഹപാഠികളും ചേർന്നു യാത്ര മൊഴി നൽകി. ജെടിട്ടി ആർട്സ് കോളേജ് ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു അമർ.
മൂഴിക്കല്‍ കടവില്‍ കുളിക്കാനിറങ്ങി ഉണ്ടായ അപകടത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം ഇന്നലെയായിരുന്നു കണ്ടെത്തിയത്. ജെഡിറ്റിയിലെ പോളിടെക്‌നിക് വിദ്യാത്ഥി അമര്‍(19) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആല്‍ഫിന്‍ (19) ന്റെ ബോഡി നൂറ്റമീറ്റര്‍ അകലെ നിന്ന് ഇന്നലെ കിട്ടിയിരുന്നു. വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ബാബുവിന്റെയും മറ്റ് യൂനിറ്റൂകളില്‍ നിന്നുള്ള വരും നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലുകള്‍ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

