kerala politics

സോളാർ കേസ് അടഞ്ഞ അധ്യായം, ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചു; പികെ കുഞ്ഞാലിക്കുട്ടി

സോളാർ കേസ് അടഞ്ഞ അധ്യായമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സിബിഐ തന്നെ തെളിയിച്ചെന്നും ഇപ്പോൾ നടക്കുന്ന ചർച്ചകൾ ആരോഗ്യകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൂഢാലോചന എന്ന് പറഞ്ഞ് വീണ്ടും സോളാറിൽ ആണ് ചർച്ചകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സോളാർ ഗൂഢാലോചന കേസിൽ അന്വേഷണം വേണമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല. കൂടാതെ മന്ത്രിസഭ പുനസംഘടനയെ കുഞ്ഞാലിക്കുട്ടി പരിഹസിച്ചു. മന്ത്രിമാരെ മാറ്റിയാൽ കേരളത്തിലെ പ്രശ്നങ്ങൾ മാറില്ലെന്നും കേരളത്തിന്റെ വരുമാനം ഇല്ലാതെയായെന്നും വികസനം മുരടിച്ചെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം സോളാർ കേസിന് പിന്നിൽ കോൺഗ്രസിലെ തർക്കമാണെന്നും ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നത് കോൺഗ്രസാണെന്നും എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞു. മന്ത്രിസഭാ പുനസംഘടന ഇതുവരെ ആലോചിച്ചിട്ടില്ലാത്ത വിഷയമാണെന്നും എൽഡിഎഫോ സിപിഎമ്മോ അതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ഇടതുമുന്നണിയേയും സർക്കാരിനെയും പ്രശ്നത്തിലാക്കാൻ ഉള്ള നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala kerala politics

കേരളത്തിൽ നടക്കുന്നത് പിണറായിസം, മുഖ്യമന്ത്രി മോദിയുടെ പകർപ്പ്; വി എം സുധീരൻ

ത്രിപുരയിൽ കോൺഗ്രസ് സ്വാധീനം കുറഞ്ഞുവെന്നത് യാഥാർത്ഥ്യമാണെന്ന് വി എം സുധീരൻ. കേന്ദ്ര സർക്കാർ അദാനിക്ക് വേണ്ടി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അടിയറ വെച്ചുവെന്നും മൂന്നാം മുന്നണിക്ക് വേണ്ടി
kerala politics Trending

എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി ഇനി മുഖ്യമന്ത്രിക്ക് സ്വന്തം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിലാണ് എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട,
error: Protected Content !!