തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ നിലവില്‍ വരും. ലിറ്ററിന് നാല് രൂപയാണ് കൂടിയത്. മില്‍മ ഭരണ സമിതി യോഗമാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
മഞ്ഞ, ഇളം നീല നിറമുള്ള കവറിലെ പാലിന് 44 രൂപയാകും. കടും നീല കവറിന് ലീറ്ററിന് 46 രൂപയാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാവും.
പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്കാണ്. ഈ മാസം ആറിന് മന്ത്രി പി.രാജുവിന്റെ അദ്ധ്യക്ഷതിയില്‍ ചേര്‍ന്ന യോഗം പാല് വില കൂട്ടാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. ലിറ്ററിന് ഏഴ് രൂപ കൂട്ടണമെന്നായിരുന്നു മില്‍മ ഉയര്‍ത്തിയിരുന്ന ആവശ്യം.