Kerala

സമരം വിജയിച്ചു; പിഎസ്‌സി പരീക്ഷ ചോദ്യങ്ങള്‍ ഇനി മലയാളത്തിലും

തിരുവനന്തപുരം; സമരം വിജയിച്ചു. പിഎസ്സി പരീക്ഷയില്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ വേണമെന്ന ആവശ്യത്തിന് തത്വത്തില്‍ അംഗീകാരം. വിഷയത്തില്‍ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാരിനും പിഎസ്സിക്കും യോജിപ്പെന്ന് പിഎസ്സി ചെയര്‍മാന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചോദ്യം തയാറാക്കുന്ന അധ്യാപകരെ തയാറെടുപ്പിക്കാന്‍ സമയം വേണം. കെഎഎസ് ഉള്‍പ്പെടെയുള്ള പരീക്ഷകളിലും മലയാളം പരിഗണിക്കും. പിഎസ്സിക്കു മുന്നില്‍ പത്തൊന്‍പതു ദിവസമായി വിഷയത്തില്‍ സാസ്‌കാരിക പ്രവര്‍ത്കരും മറ്റും സമരം നടത്തുകയായിരുന്നു. ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലായിരുന്നു സമരം.

എന്നാല്‍, പിഎസ്സി പരീക്ഷ മലയാളത്തിലാക്കാന്‍ ഉപാധിയുടെ ആവശ്യമില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. കൃത്യമായ തീരുമാനം വരെ സമരം വേണമെന്നും അദ്ദേഹം പറഞ്ഞു. മലയാളത്തില്‍ പിഎസ്സി പരീക്ഷ നടത്തണമെന്ന ആവശ്യവുമായി സമരം തുടരുമെന്ന് ഐക്യമലയാള പ്രസ്ഥാനവും വ്യക്തമാക്കി.് ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലേ സമരം നിര്‍ത്തൂവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!