ന്യൂഡല്‍ഹി: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2022ലെ സിനിമകള്‍ക്കുള്ള പുരസ്‌ക്കാരങ്ങളാണ് പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം കാന്താരിയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് ലഭിച്ചു. നിത്യാ മേനോന്‍ ( തിരുച്ചിട്രമ്പലം), മാനസി പരേക് (കച്ച് എക്‌സ്പ്രസ്) എന്നിവര്‍ മികച്ച നടിമാര്‍. ആട്ടമാണ് മികച്ച ചിത്രം. ആട്ടത്തിന്റെ തിരക്കഥ രചിച്ച ആനന്ദ് ഏകര്‍ഷിയാണ് മികച്ച തിരക്കഥാകൃത്ത്. എഡിറ്റിങ്ങിനുള്ള പുരസ്‌കാരവും ആട്ടത്തിനാണ്.
മികച്ച സിനിമാ നിരൂപണത്തിനുള്ള പുരസ്‌ക്കാരം ദീപക് ദുവായ്ക്ക്. മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള പുരസ്‌ക്കാരം മലയാളിയായ കിഷോര്‍ കുമാറിന് ലഭിച്ചു. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌ക്കാരം മര്‍മേഴ്‌സ് ഓഫ് ജംഗിള്‍. മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള പുരസ്‌ക്കാരം കോക്കനട്ട് ട്രീയ്ക്ക്(ജോസ് ബനഡിക്ട്) ലഭിച്ചു. മലയാള ചിത്രം കാഥികന് പ്രത്യേക ജ്യൂറി പരാമര്‍ശം ലഭിച്ചു. മികച്ച മലയാള ഭാഷാചിത്രം സൗദി വെള്ളക്കയ്ക്ക് ലഭിച്ചു. മികച്ച കന്നഡ സിനിമ കെജിഎഫ് ചാപ്റ്റര്‍ 2. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌ക്കാരം പൊന്നിയന്‍ സെല്‍വന് ലഭിച്ചു. മികച്ച ഹിന്ദി ചിത്രം ഗുല്‍മോഹറാണ്. മികച്ച സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനാണ്. ബ്രഹ്‌മാസ്ത്ര എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ബോംബെ ജയശ്രീയ്ക്ക് (സൗദി വെള്ളക്ക) ലഭിച്ചു.
ഫീച്ചര്‍ , നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളില്‍ ആണ് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയം നടന്നത്. ഫീച്ചര്‍ വിഭാഗത്തില്‍ 32 ഭാഷകളിലായി 130 എന്‍ട്രികളാണ് പുരസ്‌ക്കാരത്തിന് പരിഗണിച്ചത്.
ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒറ്റനോട്ടത്തിൽ,
നടൻ – റിഷഭ് ഷെട്ടി (കാന്താര)
മികച്ച നടി – നിത്യാ മേനോൻ , മാനസി പരേഖ്
സംവിധായകൻ – സൂരജ് ആർ ബർജാത്യ ഊഞ്ചായി
ജനപ്രിയ ചിത്രം -കാന്താര
നവാഗത സംവിധായകൻ -പ്രമോദ് കുമാർ – ഫോജ
ഫീച്ചർ ഫിലിം – ആട്ടം
തിരക്കഥ – ആനന്ദ് ഏകർഷി (ആട്ടം)
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ഗുൽമോഹർ
സംഘട്ടനസംവിധാനം – അൻബറിവ് (കെ.ജി.എഫ് 2)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗാനരചന – നൗഷാദ് സാദർ ഖാൻ (ഫൗജ)
സംഗീതസംവിധായകൻ – പ്രീതം (ബ്ര്ഹാമാസ്ത്ര)
ബി.ജി.എം -എ.ആർ.റഹ്മാൻ (പൊന്നിയിൻ സെൽവൻ 1)
കോസ്റ്റ്യൂം- നിഖിൽ ജോഷി
പ്രൊഡക്ഷൻ ഡിസൈൻ -അനന്ദ് അധ്യായ (അപരാജിതോ)
എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
സൗണ്ട് ഡിസൈൻ – ആനന്ദ് കൃഷ്ണമൂർത്തി (പൊന്നിയിൻ സെൽവൻ 1)
ക്യാമറ – രവി വർമൻ (പൊന്നിയിൻ സെൽവൻ-1)
ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ഗായകൻ – അരിജിത് സിംഗ് (ബ്രഹ്മാസ്ത്ര)
ബാലതാരം-ശ്രീപഥ് (മാളികപ്പുറം)
സഹനടി – നീന ഗുപ്ത (ഊഞ്ചായി)
സഹനടൻ- പവൻ രാജ് മൽഹോത്ര (ഫൗജ)
പ്രത്യേക ജൂറി പുരസ്കാരം - നടൻ – മനോജ് ബാജ്പേയി (ഗുൽമോഹർ), കാഥികൻ – സംഗീത സംവിധായകൻ സഞ്ജയ് സലിൽ ചൗധരി
തെലുങ്ക് ചിത്രം – കാർത്തികേയ 2.
തമിഴ് ചിത്രം- പൊന്നിയിൻ സെൽവൻ
മലയാള ചിത്രം – സൗദി വെള്ളക്ക
കന്നഡ ചിത്രം – കെ.ജി.എഫ് 2
ഹിന്ദി ചിത്രം – ഗുൽമോഹർ
മികച്ച ഫിലിം ക്രിട്ടിക് -ദീപക് ദുവ
മികച്ച പുസ്തകം – അനിരുദ്ധ ഭട്ടാചാര്യ, പാർത്ഥിവ് ധർ (കിഷോർകുമാർ: ദ അൾട്ടിമേറ്റ് ബയോഗ്രഫി)

