National News

സുഷ്മിത ദേവ് തൃണമൂൽ കോൺഗ്രസിൽ

അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്നു.തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി, ഡെറിക് ഒബ്രിയാൻ എം പി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സുഷ്മിതയുടെ പാർട്ടി പ്രവേശം.ഇന്ന് രാവിലെ ഗുവാഹത്തിയിൽ നിന്ന് കൊൽക്കത്തയിൽ എത്തിയ സുഷ്മിത തൃണമൂൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് ശേഷം അഭിഷേക് ബാനർജിയുമായി ചർച്ച നടത്തി. ചർച്ചയ്ക്ക് ശേഷം അഭിഷേക് ബാനർജിയും ഡെറിക് ഒബ്രെയിനും സുഷ്മിതയെ പാർട്ടി അംഗത്വം നൽകി സ്വീകരിക്കുകയായിരുന്നു

അഖിലേന്ത്യ മഹിളാകോൺ​ഗ്രസ് അധ്യക്ഷയായിരുന്ന സുഷ്മിത ദേവ് കോൺ​ഗ്രസിൽ നിന്ന് രാജിവച്ചെന്ന വാർത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. നേതൃത്വവുമായി പിണങ്ങി നിൽക്കുകയായിരുന്നു സുഷ്മിത ദേവ്. പാർട്ടി അധ്യക്ഷ സോണിയാ ​ഗാന്ധിക്ക് സുഷ്മിത രാജിക്കത്ത് നൽകി. ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേവ് പ്രതികരിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!