Local News

സൗജന്യ വാക്‌സിന് പണം വാങ്ങിയെന്ന വ്യാജ പ്രചാരണം;പ്രമുഖ പത്രത്തിനെതിരെ നടപടി ആവിശ്യപ്പെട്ട് ജി ആർ ഡി പ്രൈമറി ഹെൽത്ത് സെന്ററിലെ ആരോഗ്യ പ്രവർത്തകർ

ജി ആർ ഡി പ്രൈമറി ഹെൽത്ത് സെന്റർ വെള്ളിമാടുക്കുന്നിനെതിരെ കഴിഞ്ഞ ദിവസം പ്രമുഖ ദിനപത്രത്തിൽ വന്ന വാർത്തക്കെതിരെ പ്രതിഷേധം.സൗജന്യമായി വാക്‌സിൻ ബുക്ക് ചെയ്ത തൊഴിലാളിയിൽ നിന്നും ആരോഗ്യവകുപ്പ് അധികൃതർ പണം വാങ്ങിയെന്ന വാർത്തയാണ് തെറ്റായി പ്രചരിക്കുന്നത്.

കഴിഞ്ഞ 14ന് രാവിലെ 9 നും 10 നും ഇടക്കായി ജി ആർ ഡി പ്രൈമറി ഹെൽത്ത് സെന്ററിൽ സ്ലോട്ട് ലഭിച്ച് വാക്‌സിൻ എടുക്കാൻ വന്ന ആൾ സ്വകാര്യ ആശുപത്രി യിൽ നിന്നും വാക്‌സിൻ എടുത്ത സംഭവത്തിൽ പ്രൈമറി ഹെൽത്ത് സെന്ററിലെ ആരോഗ്യപ്രവർത്തകരാണ് ഇയാളെ സ്വകാര്യ ആശുപത്രിയിലെത്തി വാക്‌സിൻ എടുക്കാൻ നിർബന്ധിച്ചതെന്ന തരത്തിലുള്ള വ്യാജ വാർത്തയാണ് പത്രത്തിൽ പുറത്ത് വന്നത് .ഇതിനെതിരെയാണ് ദിനപത്രത്തിലെ വ്യാജവാർത്തക്കെതിരെ നടപടി എടുക്കുക,ആരോഗ്യ പ്രവർത്തക്കെതിരെയുള്ള വ്യജ വാർത്ത പ്രചാരണം നിർത്തലാക്കുക എന്ന ആവശ്യങ്ങളുമായി ആരോഗ്യപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!