Kerala News

മുന്‍ എംപി സുഷ്മിത ദേവ് കോണ്‍ഗ്രസ് വിട്ടു; ഇനി തൃണമൂലിലേക്ക് ?

കോൺഗ്രസ്സ് നേതാവും മഹിളാ കോൺഗ്രസ് ദേശീയ അധ്യക്ഷയുമായ സുഷ്മിത ദേവ് പാർട്ടി വിട്ടു. കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിക്ക് രാജിക്കത്ത് നൽകി. മുൻ കേന്ദ്രമന്ത്രി സന്തോഷ് മോഹൻ ദേവിന്റെ മകളാണ്.

അസമിലെ സിൽചാറിൽ നിന്നുള്ള മുൻ എംപിയാണ്. പിതാവ് സന്തോഷ് മോഹൻ ​ദേബ് ഏഴ് തവണ പാർലമെന്റിലേക്ക് തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.

ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങുകയാണെന്ന് സുഷ്മിത ദേബ് ട്വിറ്ററിൽ കുറിച്ചു.
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി സുസ്മിത ഇന്നു കൂടിക്കാഴ്ച നടത്തുമെന്നും ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ട്. ട്വിറ്ററില്‍ ‘മുന്‍ അംഗം’ എന്ന് മാറ്റിയതോടെയാണ് സുസ്മിത കോണ്‍ഗ്രസ് വിടുകയാണെന്ന ചര്‍ച്ചകള്‍ സജീവമായത്. അസമില്‍നിന്നുള്ള നേതാവായ സുസ്മിത ഇന്ന് മമതയെയും അഭിഷേക് ബാനര്‍ജിയെയും കാണാന്‍ കൊല്‍ക്കത്തയിലേക്കു തിരിക്കുമെന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!