കുന്ദമംഗലം: ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കേളുഏട്ടന്‍ സ്മാരക ജില്ലാ അക്ഷരോത്സവത്തിന്റെ ഏരിയാ തല പരിശീലനം കുന്ദമംഗലത്ത് സംഘടിപ്പിച്ചു. ജില്ലാ കണ്‍വീനര്‍ വി സുന്ദരന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി. ജില്ലാ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ എ സുരേന്ദ്രന്‍, കൗണ്‍സില്‍ അംഗം ശ്രീനിവാസന്‍ ചെറുകുളത്തൂര്‍, ഏരിയാ അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ വി കെ വിപിന്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.സംസ്ഥാന കമ്മിറ്റി അംഗം അഭയരാജ്, ഏരിയാ കണ്‍വീനര്‍ സുനില്‍ കാവുങ്ങല്‍ എന്നിവര്‍ സംസാരിച്ചു .കിരണ്‍ സ്വാഗതം പറഞ്ഞു.
ബാലസംഘം അക്ഷരോത്സവം കുന്ദമംഗലം ഏരിയാ തല പരിശീലനം സംഘടിപ്പിച്ചു

