സാധാരണക്കാരിൽ സാധാരണക്കാരൻ…പാവങ്ങൾക്കൊരു കൈത്താങ്ങ്….പറഞ്ഞറിയിക്കാൻ ആകില്ല പാലക്കൽ അബൂബക്കറിന്റെ നന്മകൾ

0
653

കുന്ദമംഗലം :പുണ്യങ്ങളുടെ പൂക്കാലമായ റംസാനിൽ 2000 പേർക്ക് ഭക്ഷണ കിറ്റ് നൽകി പാലക്കൽ അബൂബക്കർ. നിത്യ രോഗികളായി വീടുകളിൽ കഴിയുന്ന പാവപ്പെട്ട ആളുകൾക്ക് ധനസഹായം നൽകിയും വീട്ടില്ലാത്തവർക്ക് വീട് വെച്ച് നൽകി സഹായിച്ചും അശണരായവരെ ചേർത്ത് പിടിച്ച് മുന്നേറുകയാണ് കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പാലക്കൽ ഗ്രൂപ്പ്.

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽകുമാർ കിറ്റ് വിതരണം ചെയ്ത് ഉദ്‌ഘാടനം നിർവഹിച്ചു. ലീന വാസുദേവ്, കെ.കെ.സിനൗഷാദ്, ഫാത്തിമ ജെസ്‌ലിൻ , ഒ.ഹുസ്സൈയിൻ, പാലക്കൽ മൊയ്തീൻ, മുഹമ്മദ് കെ.കെ., പി.ഹസ്സൻ ഹാജി,എം.യു.വിജയൻ , കെ.എം.ബഷീർ, മൊയ്തീൻ കെ. കെ. കായക്കൽ അഷ്റഫ്. ഹബീബ് കാരന്തൂർ, ഉമ്മർ ഹാജി സന്നിഹിതരായിരുന്നു.

പാലക്കൽ പെട്രോളിയം, പാലക്കൽ ക്രഷർ തുടങ്ങി നിരവധി ബിസിനസ് സംരംഭങ്ങളുടെ ഉടമയാണ് പാലക്കൽ അബൂബക്കർ. സാധാരണക്കാരിൽ സാധാരണക്കാരായ ആളുകൾക്കൊപ്പം ആണ് അദ്ദേഹത്തിൻറെ ജീവിതം. തൻറെ കഴിഞ്ഞകാല ജീവിതാനുഭവങ്ങളാണ് ഇത്തരം സഹായങ്ങൾക്ക് മുതിരാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്ന ഘടകം. വളരെ കഷ്ടപ്പെട്ടുകൊണ്ടാണ് പാലക്കൽ അബൂബക്കർ ചെറുപ്പകാലം കടന്നുപോയതെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ എന്നാണ് അദ്ദേഹത്തിൻറെ ആഗ്രഹം..

കുന്ദമംഗലത്ത് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് മാളിന്റെ പണി 90% വും കഴിഞ്ഞു അടുത്തുതന്നെ അതും തുറന്നു കൊടുക്കുമെന്നാണ് വിവരം. എത്ര ഉയർച്ചയിൽ എത്തിയാലും അദ്ദേഹത്തിൻറെ ജീവിതം മാതൃകാപരമാണ്. അതേ പോലെ ഓണം വിഷു മറ്റ് ആഘോഷങ്ങൾക്കും സഹായ കിറ്റ് നൽകിവരുന്നുണ്ട്. ജാതിമതഭേദമന്യേ എല്ലാവർക്കും സഹായം നൽകിവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here