Kerala News

തൃശൂർ കോർപറേഷൻ മേയറുമായി കൂടിക്കാഴ്ച നടത്തി സുരേഷ് ഗോപി; ശക്തൻ മാർക്കറ്റ് വികസനത്തിനായി ഒരു കോടിയുടെ വാഗ്ദാനം

സുരേഷ്‌ഗോപി എംപി തൃശൂർ കോർപറേഷൻ മേയറുമായി കൂടിക്കാഴ്ച നടത്തി. ശക്തൻ മാർക്കറ്റ് വികസനവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. തിരഞ്ഞെടുപ്പിന് ശക്തൻ മാർക്കറ്റ് വികസനത്തിനായി ഒരു കോടി സുരേഷ്ഗോപി വാഗ്ദാനം ചെയ്തിരുന്നു.

മാർക്കറ്റ് വികസനത്തിന് വിശാലമായ പ്ലാനാണ് മനസിലുള്ളത് എന്ന് മേയർ സുരേഷ്‌ഗോപിയെ അറിയിച്ചു എന്നാണ് വിവരം. നവംബർ 15ന് മുൻപ് രൂപരേഖ സമർപ്പിക്കാം എന്ന് മേയർ എംപിയെ അറിയിച്ചു.കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തൻ മാർക്കറ്റിൽ എത്തിയപ്പോഴാണ് മാർക്കറ്റ് വികസനത്തിന് ഒരുകോടി രൂപ വാഗ്ദാനം ചെയ്തത്. എംപി ഫണ്ടിൽ നിന്നോ കുടുംബട്രസ്റ്റിൽ നിന്നോ ഇതിനുള്ള പണം നൽകും എന്നായിരുന്നു വാഗ്ദാനം. കൂടികാഴ്ചയിലൂടെ അത് ഉറപ്പാകുകയാണ് ചെയ്തിരിക്കുന്നത്.

ശക്തൻ മാർക്കറ്റിന്റെ വികസനത്തിനായി ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്ന പത്ത് കോടി പദ്ധതിക്ക് കേന്ദ്ര സഹായം ലഭിക്കാൻ ഇടപെടുമെന്ന് സുരേഷ്ഗോപി പറഞ്ഞു. കേന്ദ്രത്തിന്റെ പദ്ധതിയായി ഇത് പൂർണമായി ചെയ്തെടുക്കുന്നതിനുള്ള ശ്രമം തന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!