Kerala News

എകെജി സെന്ററിൽ ദേശീയ പതാക ഉയ‍‍ർത്തി സിപിഎം;സുധാകരന്റെ വിമർശനത്തിന് മറുപടിയുമായി വിജയരാഘവൻ

75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് എകെജി സെന്ററിൽ ദേശീയ പതാക ഉയ‍‍ർത്തി സിപിഎം. പാ‍ർട്ടി സെക്രട്ടറി വഎ വിജയരാഘവനാണ് പതാക ഉയ‍ർത്തിയത്. സിപിഎം രൂപീകരിച്ചതിന് ശേഷം, ആദ്യമായാണ് പാര്‍ട്ടി ഓഫീസിന് മുന്നില്‍ ദേശീയപതാക ഉയര്‍ത്തിയത്. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തിൽ ആർഎസ്എസ് നിലപാടുകൾക്കെതിരായ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താനാണ് സിപിഎം തീരുമാനം. ദേശീയതയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് പാർട്ടി ഓഫിസുകളിൽ പതാക ഉയർത്തിയുള്ള സ്വാതന്ത്ര്യ ദിനാഘോഷം.

അതേസമയം സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച് കോൺ​ഗ്രസ് രം​ഗത്തെത്തിയിരുന്നു.പതാക ഉയ‍ർത്തലിന് ശേഷം വിജയരാഘവൻ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മറുപടി നൽകുകയും ചെയ്തു. കെ സുധാകരന് സ്വാതന്ത്ര്യസമര മൂല്യങ്ങളെകുറിച്ചോ, സ്വാതന്ത്ര്യസമര പ്രസ്ഥാനങ്ങളെകുറിച്ചോ ഉള്ള അറിവില്ലായ്മയില്‍ നിന്നാണ് ഇത്തരം വാക്കുകള്‍ വരുന്നത്. സ്വാതന്ത്ര്യത്തെ കുറിച്ചുള്ള അവരുടെ സമീപനമല്ല കമ്മ്യൂണിസ്റ്റുകാരുടേത്. കമ്മ്യൂണിസ്റ്റുകാര്‍ എല്ലാകാലത്തും സ്വാതന്ത്ര്യസമര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവരാണ്. ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ അഭിമാനം കൊണ്ടവരാണ്. അതേസമയം അത്തരം കാര്യങ്ങളില്‍ പില്‍ക്കാലത്ത് വന്ന വ്യത്യസ്തകളില്‍ വിമര്‍ശനം ഉയര്‍ത്തിയവരുമാണ്.’ വിജയരാഘവന്‍ പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!