Local News

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുന്ദമംഗലം അങ്ങാടിയും പരിസരപ്രദേശങ്ങളും വൃത്തിയാക്കി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കോൺ കെയർ കർമസേന

സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി കുന്ദമംഗലം അങ്ങാടിയും പരിസരപ്രദേശങ്ങളും വൃത്തിയാക്കി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കോൺ കെയർ കർമസേന.കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് നേതൃത്വത്തിലാണ് കർമ്മ സേന രൂപീകരിച്ചത്.ദേശീയ പതാക ഉയർത്തിയതിന് ശേഷം കുന്ദമംഗലം അങ്ങാടിയും പരിസരപ്രദേശങ്ങളും നൂറോളം വളണ്ടിയർമാർ ചേർന്ന് വൃത്തിയാക്കി. പരിസരപ്രദേശങ്ങളിലെ ബസ്റ്റാൻഡ് തുടങ്ങിയ പ്രദേശങ്ങൾ ഇവർ അണുവിമുക്തമാക്കുകയും ചെയ്തു .സമസ്ത മേഖലകളിലേക്കും സേവന സന്നദ്ധരായ ചെറുപ്പക്കാരെ സജ്ജരാകുക, എന്ന ലക്ഷ്യത്തോടെ ആദ്യ പടിയെന്നോണം കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 23 വാർഡുകളും കേന്ദ്രീകരിച്ചാണ് പ്രവർത്തനത്തിന് ആരംഭം കുറിക്കുന്നത്

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.വി. സംജിത്, എം പി കേളു കുട്ടി,എം ധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ,എടക്കുനി അബ്ദുറഹ്മാൻ , ,ടി.കെ. ഹിതേഷ് കുമാർ , സക്കീർ ഹുസൈൻ രാഹുൽ രാജ്, പി.പി രമേഷൻ, ബൈജു തീക്കുന്നുമ്മൽ , രജിൻദാസ് , ജിജിത് പൈങ്ങാട്ടുപുറം, സുനിൽ ദാസ് , സക്കീർ ഹുസൈൻ, രാഹുൽ രാജ് എന്നിവർ നേത്രത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!