Kerala News

കോടതിയിലും വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നുവെച്ച് കോടതിയിലെ വസ്തുവകകള്‍ ആരെങ്കിലും അടിച്ചു തകര്‍ക്കാറുണ്ടോ ചോദ്യങ്ങളുയര്‍ത്തി ഡിവൈ ചന്ദ്രചൂഡ്

നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെ നിര്‍ണായ ചോദ്യങ്ങളുമായി സുപ്രീംകോടതി. എന്ത് ന്യായീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഢ് ഹര്‍ജി പരിഗണിക്കുന്നതിനിടെ ഉയര്‍ത്തിയ ചോദ്യം. കേസ് പരിഗണിക്കുന്നതിലെ പൊതു താല്‍പര്യം എന്താണ്. സഭയില്‍ അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അതില്‍ സംശയമില്ല. ഒരു എംഎല്‍എ നിയമസഭയ്ക്ക് അകത്ത് തോക്ക് ഉപയോഗിച്ചാല്‍ നടപടി എടുക്കേണ്ടത് നിയമസഭയാണോ ?. ആ എംഎല്‍എയ്ക്ക് പരിരക്ഷ ലഭിക്കുമോ ?. ഒരു എംഎല്‍എ സഭയില്‍ വെടിവെച്ചാല്‍ നിയമസഭ നടപടി സ്വീകരിച്ചാല്‍ മതിയാകുമോ എന്നും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു.

രൂക്ഷമായ വാദവും പ്രതികരണവുമാണ് സുപ്രീം കോടതിയില്‍ അരങ്ങേറിയത്. വനിതാ അംഗങ്ങളെ അപമാനിക്കുന്ന നടപടി ഉണ്ടായെന്നുള്‍പ്പെടെ വാദങ്ങളാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉയര്‍ന്നത്. സര്‍ക്കാര്‍റിനെതിരായ പ്രതിഷേധമാണ് നിയമസഭയില്‍ അരങ്ങേറിയത് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിമയനിര്‍മാണ സഭകള്‍ എന്ന് വ്യക്തമാക്കിയ കോടതി ഇത് നശിപ്പിക്കുന്നതില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും ചോദിച്ചു.
കോടതിയിലും രൂക്ഷമായ വാദപ്രതിവാദങ്ങള്‍ നടക്കാറുണ്ട്. എന്നുവെച്ച് കോടതിയിലെ വസ്തുവകകള്‍ ആരെങ്കിലും അടിച്ചു തകര്‍ക്കാറുണ്ടോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. എംഎല്‍എമാര്‍ക്ക് നിയമസഭയില്‍ പരിരക്ഷയുണ്ടെന്ന സര്‍ക്കാര്‍ വാദത്തിലാണ് കോടതി ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

സംസ്ഥാന സര്‍ക്കാറിന് വേണ്ടി ഹാജറായിയ അഭിഭാഷകന്‍ കേസിലെ മുന്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ സ്വാഭാവികമെന്നും ചൂണ്ടിക്കാട്ടി. അതിനുള്ള അധികാരം അംഗങ്ങള്‍ക്കുണ്ട്. അത് സര്‍ക്കാറിന്റെ അധികാര പരിധിയില്‍ എന്നും സര്‍ക്കാര്‍. എന്നാല്‍ അത് നിയമത്തില്‍ എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നായിരുന്നു ജസ്റ്റിസ് എംആര്‍ ഷാ ചോദിച്ചു. കേസില്‍ വാദം പുരോഗമിക്കുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!