News

നാഷണൽ ട്രസ്റ്റ് ഹെൽപ്പ് ഡെസ്ക് തുറന്നു

കോഴിക്കോട് : നാഷണൽ ട്രസ്റ്റ് ആക്ടിൻ്റെ പരിധിയിൽ വരുന്ന ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഓട്ടിസം, സെറിബ്രൽ പാൾസി, മെൻറൽ റിട്ടാർഡേഷൻ, മൾട്ടിപ്പിൾ ഡിസെബിലിറ്റി എന്നിവർക്കായുള്ള വിവിധ സേവനങ്ങൾ നൽകുന്നതിനായി നാഷണൽ ട്രസ്റ്റും ജില്ലാ സാമൂഹ്യ നീതിവകുപ്പും ചേർന്നു ആരംഭിച്ച ഹെൽപ് ഡെസ്ക് ഓഫീസ് തുറന്നു.കോഴിക്കോട് സിവിൽ സ്റ്റേഷനിൽ സാമൂഹ്യനീതി വകുപ്പിനോട് ചേർന്നുള്ള ഹെല്പ് ഡെസ്ക് ഓഫീസ് ജില്ലാ കലക്ടർ സാംബശിവറാവു ഉദ്ഘാടനം ചെയ്തു.


നാഷണൽ ട്രസ്റ്റിന് കീഴിൽ ലഭിക്കേണ്ട ലീഗൽ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കേറ്റ്, നിരാമയ ഇൻഷുറൻസ് ,തുടങ്ങിയ എല്ലാ സേവനങ്ങളും സാമൂഹ്യ നീതിവകുപ്പിൽ നിന്നും ലഭ്യമാകേണ്ട വിവിധ സ്കിമുകളും സേവനങ്ങളും ഓഫീസിൽ നിന്നും ലഭ്യമാകും.
കേരളത്തിൽ ആദ്യത്തേ നാഷണൽ ട്രസ്റ്റ് ഹെൽപ്പ് ഡെസ്ക് ഓഫീസാണിത്.


ചടങ്ങിൽ ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ സി കെ ഷീബ മുംതാസ്, ജില്ല നിയമ ഓഫീസർ സലിം പർവിസ്,എൽഎൽസി കൺവീനർ പി സിക്കന്ദർ, എൽ എൽ സി അംഗം ഡോക്ടർ ബെന്നി പി ഡി, പി കെ എം സിറാജ്, പി പരമേശ്വരൻ, തെക്കയിൽ രാജൻ, ഷിവിൻ എം സി എന്നിവർ പങ്കെടുത്തു.
8137999990
04952371911കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!