സംസ്ഥാനത്ത് പ്ലസ് ടു ഫലം പ്രഖ്യാപിച്ചു, 85.13 ശതമാനം വിജയം. വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ .77 ശതമാനം ഉയര്‍ന്നിട്ടുണ്ട്. 375655 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 319782 പേര് ഉപരി പഠനത്തിന് അര്‍ഹരായി.
സയന്‍സ് വിഷയം പഠിച്ചതില്‍ 88. 62 കൊമേഴ്സ് വിഷയം പഠിച്ചതില്‍ 84.72 ഉം ഹ്യുമാനിറ്റീസ് പഠിച്ചതില്‍ 84.52 ശതമാനവും ആണ് വിജയം.
ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയത് എറണാകുളം ജില്ലയാണ്. കാസര്‍ഗോഡാണ് വിജയശതമാനം കുറഞ്ഞ ജില്ല. മുഴുവന്‍ മാര്‍ക്കും നേടിയത് 234 കുട്ടികളാണ്. 18510 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ
വിദ്യാര്‍ഥികള്‍ക്ക് eralaresults.nic.in, results.itschool.gov.in, dhsekerala.gov.in, prd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍വഴി ഫലം അറിയാനാകും.