കുന്ദമംഗലത്തെ ടൈല്‍സ് വേള്‍ഡ് കുത്തിതുറന്ന് പണവും മറ്റും മോഷണം നടത്തിയ പ്രതി പിടിയില്‍

0
415

കുന്ദമംഗലം ടൈല്‍ വേള്‍ഡ് കുത്തിതുറന്ന് പണവും മറ്റു ഫിറ്റിംഗ് ഉപകരണങ്ങളും മോഷ്ടിച്ച പ്രതി പിടിയില്‍ കടലൂര്‍ തമിഴ്‌നാട് സ്വദേശിയായ കണ്ണന്‍ മണവളനെയാണ് (40) പോലീസ് അറസ്റ്റു ചെയ്തത്.ചേവായൂര്‍ പോലീസിന്റെ ചോദ്യം ചെയ്യലിനിടെയാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
രണ്ട് മാസം മുന്‍പ് എലത്തൂര്‍ സി.ഐ ബൈപാസില്‍ വെച്ച് ആണ് പ്രതിയെ പിടികൂടുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് പ്രതി ടൈല്‍ വേള്‍ഡ് കുത്തിതുറന്ന് പണവും സാധനങ്ങളും മോഷ്ടിക്കുന്നത്.ഇ രൂപത്തയ്യായിരം രൂപ കവര്‍ന്നിരുന്നു. കുന്ദമംഗലം എസ് ഐശ്രീജിത്തിന്റെ നേതൃത്വത്തില്‍ തെളിവെടുത്തു. ടൈല്‍സ് വേള്‍ഡ് കടയില്‍ കൊണ്ടുവന്ന പ്രതി കുറ്റകൃത്യം ചെയ്ത രീതികള്‍ പോലീസിന് കാണിച്ചു കൊടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here