കുന്ദമംഗലം : മികച്ച പത്രപ്രവർത്തനത്തിനുള്ള പിഎസ്എൻ കോളേജ് നൽകുന്ന ഉപഹാരം കുന്ദമംഗലത്തെ അറിയപ്പെടുന്ന മുതിർന്ന പത്രപ്രവർത്തകനും കുന്ദമംഗലം ന്യൂസിന്റെ ചീഫ് എഡിറ്ററുമായ എം. സിബ്ഗത്തുള്ളയ്ക്ക് സമർപ്പിച്ചു.
പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങില്‍ ഒരുങ്ങിയ വീടിന്റെ താക്കോല്‍ദാനം ചടങ്ങിലാണ് കുന്ദമംഗലം എംഎൽഎ പിടിഎ റഹിം ഉപഹാരം സമർപ്പിച്ചത്.
വര്‍ഷങ്ങളായി ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ ജീവിതം വാർത്തയിലുടെ ജനങ്ങളിലേക്ക് എത്തിച്ചതാണ് മികച്ച പത്രപ്രവർത്തനത്തിനുള്ള ഉപഹാരത്തിന് എം. സിബ്ഗത്തുള്ളയെ അർഹനാക്കിയത്.
ചടങ്ങിൽ കുന്ദമംഗലം എംഎൽഎ പിടിഎ റഹിം, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, റിയാസ് കുന്ദമംഗലം, നൗഷാദ് തെക്കയില്‍, കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ്, പ്രിയ സുചേഷ്, തുടങ്ങിയവർ പങ്കെടുത്തു.