
എസ് എസ് എൽ സി ജയിച്ചവർക്കെല്ലാവർക്കും പഠിക്കാൻ സീറ്റ് വേണമെന്ന ആവശ്യവുമായി സർക്കാരിനെതിരെ MSF കുന്ദമംഗലം ടൗൺ കമ്മിറ്റി കാൻ്റിൽ ലൈറ്റ് സമരം സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ഐ. മുഹമ്മദ് കോയ കോയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. SSLC ജയിച്ച വിദ്യാർത്ഥികളിൽ പ്ലസ് വണ്ണിന് കേരളത്തിൽ പഠിക്കാൻ സീറ്റിലാത്ത ജില്ലകളിൽ ആദ്യ ആറു ജില്ലകളും മലബാറിലാണ്. കോഴിക്കോട് ജില്ലയിൽ മാത്രം ,ജയിച്ച 9958 കുട്ടികൾക്ക് +1ന് പഠിക്കാൻ സീറ്റില്ലാത്ത അവസ്ഥയാണ്. സർക്കാർ ഈ വിഷയത്തിൽ ഉടൻ പരിഹാര നടപടികൾ ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടു. ശാഖ യൂത്ത് ലീഗ് പ്രസിഡൻറ് അമീൻ എം. കെ, പഞ്ചായത്ത് എംഎസ്എഫ് ജനറൽ സെക്രട്ടറി സിറാജ് ,പഞ്ചായത്ത് യുത്ത് ലീഗ് സെക്രട്ടറി സനൂഫ് ചാത്തങ്കാവ്, ടൗൺ MSF ഭാരവാഹികളായ ആദിൽ ,നിഹാദ് അലി ,ശഹൽ, ഫഹദ്,സഹീർ, യാസീൻ എന്നിവർ സംസാരിച്ചു .ശാഖ msf സെക്രട്ടറി സഹീർ സ്വാഗതവും നിഹാദ് അലി നന്ദിയും പറഞ്ഞു.

