കുട്ടിക്കാട്ടൂര്‍: വെല്‍ഫെയര്‍ പാര്‍ട്ടി പെരുവയല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കുടിവെള്ള വിതരണ പദ്ധതിയിലേക്ക്, കുടുക്ക പൊട്ടിച്ച തന്റെ സമ്പാദ്യം മുഴുവന്‍ നല്കി നഹ്റിന് നര്‍ഗീസ് മാതൃകയായി. ബീ ലൈന്‍ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് നഹ്റിന്. കുറ്റിക്കാട്ടൂര്‍ പേരാട്ട് ഷാനവാസിന്റെയും ബഷീനയുടെയും മകളാണ്. പിതാവ് നല്കുന്ന നാണയങ്ങള്‍ നിത്യവും കുടുക്കയില്‍ നിക്ഷേപിച്ച് കിട്ടിയ തുകയാണ് നഹ്റിന് കുടിവെള്ള വിതരണ പദ്ധതിയിലേക്ക് നല്‍കിയത്. കുടുക്കയില്‍ സ്വരൂപിച്ച 2050 രൂപയാണ് സംഭാവനയായി നല്‍കിയത്.
കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുന്നതിന് തന്റെ സമ്പാദ്യം ഉപകരിക്കുമെന്ന് പറഞ്ഞാണ് തുക നല്‍കിയത്. വെല്‍ഫെയര്‍ പാര്‍ട്ടി പെരുവയല്‍ പഞ്ചായത്ത് പ്രസിഡന്റ് ടി പി ഷാഹുല്‍ഹമീദ് തുക ഏറ്റുവാങ്ങി. സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ്, വൈസ് പ്രസിഡന്റ് അനീസ് മുണ്ടോട്ട്, ജനസേവന കണ്‍വീനര്‍ സമദ് നെല്ലിക്കോട്, മുസ്ലിഹ് പെരിങ്ങൊളം, റഫീഖ് കുറ്റിക്കാട്ടൂര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.