Trending

‘മോദിയുടെ പോസ്റ്റുകള്‍ക്ക് കൂടുതല്‍ എന്‍ഗേജ്‌മെന്റ്’; മെറ്റയുടേത് അല്‍ഗോരിതം പക്ഷപാതം’:  അഭിജീത് ദീപ്കെ

ന്യൂ ഡൽഹി: മെറ്റയുടെ ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുള്ള പോസ്റ്റുകള്‍ക്ക് ഉയര്‍ന്ന എന്‍ഗേജ്മെന്റും റീച്ചും ലഭിക്കുന്നതിനായി അല്‍ഗോരിതത്തില്‍ പക്ഷപാതം കാണിക്കുന്നുവെന്ന ആരോപണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) സ്ഥാപകന്‍ അഭിജീത് ദിപ്‌കെ. ഡോ. ബി ആര്‍ അംബേദ്കറുടെ ചിത്രമുള്ള പോസ്റ്റിനേക്കാള്‍ വേഗത്തിലാണ് പ്രധാനമന്ത്രിയുടെ ചിത്രമുള്ള പോസ്റ്റിന് കാഴ്ചക്കാരെ ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. യൂത്ത് കോണ്‍ഗ്രസിന് പിന്നാലെ മെറ്റയെക്കെതിരെ ഇപ്പോള്‍ സിജെപിയും പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്.

എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഭിജീത് ദീപ്കെ ഇക്കാര്യം വെളിപ്പെടുത്തിയത്. നവംബര്‍ 26ന് ഭരണഘടനാ ദിനത്തോടനുബന്ധിച്ച് നാഗ്പൂരില്‍ സിജെപി സംഘടിപ്പിക്കുന്ന ‘ജനാധിപത്യത്തെ സംരക്ഷിക്കൂ, ഭരണഘടനയെ സംരക്ഷിക്കൂ’ (Save Democracy, Save Constitution) പരിപാടിയുടെ പ്രചാരണാര്‍ത്ഥം ഡോ. ബി ആര്‍ അംബേദ്കറുടെ ചിത്രം ഉള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് രണ്ട് മണിക്കൂര്‍ കൊണ്ട് ലഭിച്ച റീച്ചിനേക്കാള്‍ കൂടുതല്‍ റീച്ച് മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയ പോസ്റ്റിന് വെറും 20 മിനിറ്റിനുള്ളില്‍ ലഭിച്ചെന്നും ദീപ്കെ ചൂണ്ടിക്കാട്ടി.

മെറ്റയുടെ അല്‍ഗോരിതം പ്രധാനമന്ത്രി മോദിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയും, ഭരണഘടനയെക്കുറിച്ചുള്ളതോ മറ്റ് നേതാക്കളുടെയോ പോസ്റ്റുകളുടെ പ്രചാരം കുറയ്ക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് ഇതെന്ന് അദ്ദേഹം ആരോപിച്ചു. മെറ്റയുടെ ഈ നിലപാടിനെ പരിഹസിച്ചുകൊണ്ട് അഭിജീത് ദിപ്‌കെ വീഡിയോയുടെ തുടക്കത്തില്‍ പ്രധാനമന്ത്രി മോദിയെ പരിഹസിക്കുന്ന രീതിയില്‍ (Sarcastic) അത്യധികം പുകഴ്ത്തി സംസാരിച്ചിരുന്നു. ‘മോദിജിയുടെ തേജസ്സിന് മുന്നില്‍ സൂര്യന്റെ വെളിച്ചം പോലും മങ്ങും. ‘മോദിജി ഉള്ളതുകൊണ്ടാണ് ഈ രാജ്യവും ലോകവും നിലനില്‍ക്കുന്നത്. ഇപ്പോള്‍ സംസാരിച്ചതെല്ലാം മെറ്റയ്ക്ക് വേണ്ടിയുള്ളതായിരുന്നു, ഇനി നമുക്ക് കാര്യത്തിലേക്ക് വരാം,’ ദീപ്‌കെ പറഞ്ഞു.

സ്വന്തം പോസ്റ്റുകള്‍ക്ക് ഉയര്‍ന്ന റീച്ച് ലഭിക്കണമെന്നുണ്ടെങ്കില്‍ മെറ്റ നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കാന്‍ പ്രധാനമന്ത്രി മോദിയെ പുകഴ്ത്തുകയാണ് വേണ്ടതെന്ന പരിഹാസവും അദ്ദേഹം ഉന്നയിച്ചു. വീഡിയോയുടെ അവസാനം ‘മോദി ഹൈ തോ മുംകിന്‍ ഹൈ’ എന്ന ഗാനവും പ്രധാനമന്ത്രിയുടെ ചിത്രവുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഇതിന് ശേഷം നവംബര്‍ 26ന് സിജെപിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭരണഘടനാ ദിന റാലിയെക്കുറിച്ചും ദീപ്‌കെ സംസാരിച്ചു. നവംബര്‍ 26 ഭരണഘടനാ ദിനത്തില്‍ വൈകുന്നേരം 4 മണിക്ക് നാഗ്പൂരിലാണ് സിജെപിയുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും വേണ്ടി നിലകൊള്ളാന്‍ എല്ലാവരും ഈ റാലിയില്‍ പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!