National

മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടി

മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി. ലോക്ഡൗണില്‍ ഇളവുകളില്ല, ജനങ്ങളുടെ ജീവിതം പ്രതിസന്ധിയിലായിട്ടുണ്ട്. രാജ്യത്തിന് വേണ്ടിയാണ് ജനങ്ങളുടെ ത്യാഗമെന്ന് പ്രധാനമന്ത്രി. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമ ദൗത്യം. കോവിഡ് ഫലപ്രധമായി നേരിടുന്നതില്‍ രാജ്യം വിജയിച്ചു. ജനങ്ങളുടെ ത്യാഗത്തെ അഭിനന്ദിക്കാതെ വയ്യ, കൃത്യസമയത്ത് ലോക്ഡൗണ്‍ തീരുമാനമെടുക്കാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട് എന്നും പ്രധാനമന്ത്രി പറഞ്ഞു.

നമ്മൾ സ്വീകരിച്ച മാർഗം നമ്മൾക്കേറ്റവും യോജിച്ചതാണ്. ലോക്ക് ഡൗണിന്‍റെ ഗുണം രാജ്യത്തിന് ലഭിച്ചിട്ടുണ്ട്. ഇത് വളരെ വിലപ്പെട്ടതാണ്, ഇതിന് വലിയ വില നൽകേണ്ടതായിട്ടുണ്ട് എന്നാൽ ഭാരതീയരുടെ ജീവനാണ് അതിനേക്കാൾ  വില.  ഈ കാലഘട്ടത്തിലും ഇത് വരെ പാലിച്ചത് പോലെ തന്നെ നിയമം പാലിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു.

പലരും വീട്ടില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ്, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നിങ്ങളെയെല്ലാവരെയും ആദരപൂര്‍വ്വം നമിക്കുന്നു.രാജ്യത്തിന്റെ പലയിടങ്ങളിലും ഇത് അഘോഷത്തിന്റെ വേളയാണ്, ബൈശാഖിയും, ബുധാണ്ടുവും, വിഷുവുമെല്ലാം ആക്ഷോഷിക്കുന്ന വേളയാണ്, ലോക്ക് ഡൗണിന്റെ ഈ ബന്ധനങ്ങളുടെ ഇടയിലും ജനങ്ങള്‍ ഏറെ ക്ഷമയോടെ വീട്ടിലിരുന്ന് കൊണ്ട് ഉത്സവഭങ്ങള്‍ ആര്‍ഭാടങ്ങളില്ലാതെ ആഘോഷിക്കുകയാണ്. ഇത് പ്രശംസനീയമാണ്. എല്ലാവരുടെയും കുടുംബത്തിന് നല്ലത് നേരുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോഴുള്ള കടുത്ത നിയന്ത്രണങ്ങൾ ഈ മാസം 20 വരെ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് ശേഷം ഇളവുകൾ നൽകുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. സ്ഥിതിഗതികളിൽ മാറ്റം ഉണ്ടായാൽ ആ ഇളവുകൾ പിൻവലിക്കും. ഇളവുകൾ നിബന്ധനകൾക്ക് വിധേയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!